ടോക്കിയോ: വടക്കൻ ജപ്പാനിലെ ഇവാട്ടെ (Iwate) പ്രവിശ്യയുടെ തീരത്ത് തിങ്കളാഴ്ച വൈകുന്നേരം 4:53-ഓടെയാണ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ മാത്രം ആഴത്തിലുണ്ടായ ഈ ചലനം റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (JMA) അറിയിച്ചു.
ഇതേത്തുടർന്ന് ഇവാട്ടെ, അയോമോറി, ഹൊക്കൈഡോ പ്രവിശ്യകളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ആദ്യ തിരമാലകൾ തീരത്തെത്തിയെങ്കിലും, തുടർന്നു വരുന്ന തിരമാലകൾക്ക് കൂടുതൽ ഉയരവും ശക്തിയും ഉണ്ടായേക്കാം. മുന്നറിയിപ്പുകൾ ഔദ്യോഗികമായി പിൻവലിക്കുന്നത് വരെ ആരും സുരക്ഷിത സ്ഥാനങ്ങളിൽ നിന്നും മാറരുതെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (JMA) അറിയിച്ചു.
