സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ അതീവ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് താപനില 41°C വരെയും തൃശ്ശൂർ, കൊല്ലം ജില്ലകളിൽ 40°C വരെയും ഉയർന്നേക്കാം. കടുത്ത ചൂട് പരിഗണിച്ച് തൃശ്ശൂർ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഏപ്രിൽ 24) അവധി പ്രഖ്യാപിച്ചു. പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *