തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷവും എസ്ഡിആർഎഫിൽ നിന്ന് 4 ലക്ഷവുമാണ് നൽകുക.
പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ നൽകുന്നതിനൊപ്പം ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.
