ബൗളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 40 റൺസിന് തോൽപിച്ച് രാജസ്ഥാൻ റോയൽസ് ആവേശജയം നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ, രവീന്ദ്ര ജഡേജയുടെ (43*) മികവിൽ 159 റൺസെടുത്തു. ലഖ്‌നൗവിനായി ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ എന്നിവർ രണ്ട് വിക്കറ്റ്വീതം വീഴ്ത്തിയെങ്കിലും ബാറ്റിങ് നിര തകർന്നതോടെ അവർ പരാജയം സമ്മതിച്ചു.

മറുപടി ബാറ്റിങ്ങിൽ പൂജ്യത്തിന് പുറത്തായ ഋഷഭ് പന്ത്, ആയുഷ് ബദോനി, എയ്ഡൻ മാർക്രം എന്നിവരടക്കം ലഖ്‌നൗ ബാറ്റിങ് നിര തകർന്നു. മിച്ചൽ മാർഷ് (55), നിക്കോളാസ് പൂരൻ (22) എന്നിവർ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ജോഫ്ര ആർച്ചറുടെ (3 വിക്കറ്റ്) മൂർച്ചയേറിയ ബൗളിംഗിൽ ലഖ്‌നൗ വീണു.

രാജസ്ഥാനായി ബർഗറും ബ്രിജേഷ് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.തുടക്കത്തിൽ യശസ്വി ജയ്സ്വാൾ (22) മിന്നിച്ചെങ്കിലും മുഹമ്മദ് ഷമി തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി.

77 റൺസിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ട അവരെ രവീന്ദ്ര ജഡേജയുടെ (43*) പക്വതയാർന്ന ഇന്നിങ്‌സാണ് കരകയറ്റിയത്. ഡൊണാവൻ ഫെരേര (20), ശുഭം ദുബെ (19) എന്നിവരുടെ പിന്തുണയോടെ ജഡേജ രാജസ്ഥാൻ സ്‌കോർ 159-ൽ എത്തിച്ചു.സിംഗിളുകളിലൂടെ ഇന്നിങ്‌സ് കെട്ടിപ്പടുത്ത രവീന്ദ്ര ജഡേജ, ഇംപാക്ട് പ്ലെയർ ശുഭം ദുബെയെ (19*) കൂട്ടുപിടിച്ച് രാജസ്ഥാൻ സ്കോർ 150 കടത്തി.

ഇരുവരും ചേർന്ന് നേടിയ 49 റൺസാണ് മത്സരത്തിലെ ഉയർന്ന കൂട്ടുകെട്ട്. മയാങ്ക് യാദവ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസ് അടിച്ചുകൂട്ടിയ ജഡേജ (43*) ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ആദ്യ 24 പന്തുകളിൽ ബൗണ്ടറി നേടാതിരുന്ന താരം അവസാന ഓവറിലാണ് തകർത്തടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *