രോഹിത് ശർമ്മ, എം.എസ്. ധോണി എന്നീ ഇതിഹാസങ്ങളുടെ പിൻഗാമികളായി എത്തിയ ഹാർദിക് പാണ്ഡ്യയും ഋതുരാജ് ഗെയ്‌ക്‌വാദും കടുത്ത ക്യാപ്റ്റൻസി സമ്മർദ്ദത്തിലാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ട് ടീമുകളെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തം ഇരുവരുടെയും പ്രകടനത്തെയും ടീം ഫലങ്ങളെയും സ്വാധീനിക്കുന്ന വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
വാങ്കഡെയിലെ വമ്പൻ പോരാട്ടത്തിന് മുന്നോടിയായി മുംബൈയും ചെന്നൈയും ഫോം കണ്ടെത്താൻ പാടുപെടുകയാണ്.
അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 96 റൺസും 3 വിക്കറ്റും മാത്രം നേടിയ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം മുംബൈയ്ക്ക് ആശങ്കയാകുന്നു. മികച്ച ബാറ്റിംഗ് ഫോമിലായിരുന്നിട്ടും, ആ വ്യക്തിഗത മികവിനെ വിജയകരമായ നേതൃത്വമാക്കി മാറ്റാൻ ഋതുരാജ് ഗെയ്‌ക്‌വാദിനും സാധിക്കുന്നില്ല എന്നത് ചെന്നൈയ്ക്കും തിരിച്ചടിയാണ്.
ഫിറ്റ്‌നസ് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, മുംബൈയുടെ രോഹിത് ശർമ്മയും ചെന്നൈയുടെ എം.എസ്. ധോണിയും മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ പരിശീലനം നടത്തിയത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
ഹാംസ്ട്രിങ് പരിക്കിൽ നിന്ന് മുക്തനാകുന്ന രോഹിത്തിന്റെയും, ഈ സീസീണിൽ ഇതുവരെ കളിക്കാത്ത ധോണിയുടെയും (കാഫ് ഇഞ്ച്വറി) കാര്യത്തിൽ ടോസ് സമയത്ത് മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. പകരക്കാരായി ഡാനിഷ് മലേവാറും സഞ്ജു സാംസണും നിലവിൽ ടീമിലുണ്ട്ഐപിഎൽ 2026 പോയിന്റ് പട്ടികയിൽ നിലവിൽ മുംബൈ ഇന്ത്യൻസ് ഏഴാം സ്ഥാനത്തും ചെന്നൈ സൂപ്പർ കിംഗ്സ് എട്ടാം സ്ഥാനത്തുമാണ്.
ഇരുടീമുകളും ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം വീതം നേടി 4 പോയിന്റുകളുമായി തുല്യത പാലിക്കുന്നുണ്ടെങ്കിലും, നെറ്റ് റൺറേറ്റിലെ മുൻതൂക്കം (+0.067) മുംബൈയെ ഏഴാം സ്ഥാനത്തെത്തിച്ചു. -0.780 റൺറേറ്റുള്ള ചെന്നൈയ്ക്ക് ഇന്നത്തെ മത്സരം പട്ടികയിൽ മുന്നേറാൻ നിർണ്ണായകമാണ്.
