സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ കൊടുംചൂട് തുടരുന്നു; ഇന്ന് പാലക്കാട് $40^{\circ}\text{C}$ വരെയും കൊല്ലത്ത് $39^{\circ}\text{C}$ വരെയും താപനില ഉയർന്നേക്കാം. എന്നാൽ ആശ്വാസമായി ഇന്ന് മുതൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ കണക്കിലെടുത്ത് നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഉത്തരേന്ത്യയിലും കനത്ത ചൂട് തുടരുന്നു; ഡൽഹിയിൽ സീസണിലെ ആദ്യ പൊടിക്കാറ്റ് വീശി.

45 മിനിറ്റോളം നീണ്ടുനിന്ന പൊടിക്കാറ്റിൽ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുകയും വിമാന സർവീസുകളെ ബാധിക്കുകയും ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മെയ് ഒന്ന് വരെ ഉഷ്ണതരംഗവും പൊടിക്കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ആശ്വാസമായി ഡൽഹിയിൽ ഇന്ന് നേരിയ വേനൽമഴയ്ക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *