രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 40 പന്തിൽ 75 റൺസ് നേടിയതോടെ ടി-20 ക്രിക്കറ്റിൽ സഞ്ജു സാംസണിന്റെ റെക്കോർഡ് കെ.എൽ. രാഹുൽ മറികടന്നു. ടി-20യിൽ ഏറ്റവും കൂടുതൽ തവണ (16) 75-ലധികം റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് രാഹുൽ സ്വന്തമാക്കിയത്.
15 തവണ ഈ നേട്ടം കൈവരിച്ച സഞ്ജുവിനെ പിന്നിലാക്കിയാണ് രാഹുൽ ഒന്നാമതെത്തിയത്. മത്സരത്തിൽ ഏഴ് വിക്കറ്റിന് രാജസ്ഥാനെ പരാജയപ്പെടുത്തിയ ഡൽഹി സീസണിലെ നാലാം വിജയവും കുറിച്ചു.രാജസ്ഥാനെതിരായ മത്സരത്തിൽ രാഹുലിന് പുറമെ പാതും നിസങ്കയുടെ (62) അർധ സെഞ്ച്വറിയും നിതീഷ് റാണ (33), അശുതോഷ് ശർമ (25) എന്നിവരുടെ പ്രകടനവും ഡൽഹിക്ക് തുണയായി.
രാജസ്ഥാനായി റിയാൻ പരാഗ് (90), ഡൊണോവൻ ഫെരേര (47), ധ്രുവ് ജുറെൽ (42) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ബൗളിങ്ങിൽ ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, രാജസ്ഥാൻ നിരയിൽ ദേശ്പാണ്ഡെ, ജഡേജ, ആർച്ചർ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
