ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായി തുടരുന്നു. കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ അമേരിക്ക ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപിച്ചതോടെ, തിങ്കളാഴ്ച ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇറാന്റെ ആറ് സൈനിക ബോട്ടുകൾ തകർത്തതായി യു.എസ് അവകാശപ്പെട്ടു.

നിലവിൽ മേഖലയിൽ വെടിനിർത്തൽ കരാർ തകരുകയും ഇൻഷുറൻസ് നിരക്കുകൾകുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ അനുവാദമില്ലാതെ കപ്പൽ ഗതാഗതം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇറാൻട്രംപിന്റെ ‘പ്രോജക്ട് ഫ്രീഡം’ തിരിച്ചടി നേരിടുന്നതായാണ് പ്രാഥമിക വിലയിരുത്തൽ.

ചരക്കുനീക്കം മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, അയൽരാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കുകയും ചെയ്തു. സുരക്ഷാഭീതി നിലനിൽക്കുന്നതിനാൽ, സംഘർഷം ഒടുങ്ങുന്നത് വരെ ഹുർമുസ് കടലിടുക്ക് വഴി സർവീസ് നടത്തില്ലെന്ന നിലപാടിലാണ് പ്രമുഖ കപ്പൽ കമ്പനികൾ.

Leave a Reply

Your email address will not be published. Required fields are marked *