നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് യുഡിഎഫ് നീക്കം. ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് നേരത്തെ കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ, എ.ഡി. തോമസ് എംഎൽഎ അടക്കമുള്ളവർക്ക് മർദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കാനാണ് പുതിയ നീക്കം.
