യുഎസ്-ഇറാൻ ആണവത്തർക്കത്തിനും മധ്യപൂർവദേശത്തെ യുദ്ധത്തിനും പരിഹാരമായി പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നിർണായക ചർച്ചകൾ തുടങ്ങുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 14 ഇന ശുപാർശകളിന്മേലാണ് ചർച്ച. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
