വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവുമായുള്ള (TVK) കോൺഗ്രസ് സഖ്യനീക്കത്തെ മണിശങ്കർ അയ്യർ രൂക്ഷമായി എതിർക്കുന്നു. പതിറ്റാണ്ടുകളായുള്ള ഡി.എം.കെ ബന്ധം ഉപേക്ഷിക്കുന്നത് നെഹ്റുവിനെപ്പോലുള്ള നേതാക്കൾ ഒരിക്കലും അംഗീകരിക്കാത്ത ‘തരംതാഴ്ന്ന രാഷ്ട്രീയ’മാണെന്ന് അദ്ദേഹം വിമർശിച്ചു.
പ്രലോഭനങ്ങൾക്ക് വഴങ്ങാതെ, വിശ്വസ്തരായ സഖ്യകക്ഷിയായ ഡി.എം.കെയ്ക്കൊപ്പം നിൽക്കുന്നതാണ്ടി.വി.കെയുടെ രാഷ്ട്രീയ നയങ്ങൾ വ്യക്തമാകാത്ത സാഹചര്യത്തിൽ സഖ്യത്തിനായി ധൃതി കാണിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മണിശങ്കർ അയ്യർ വിമർശിച്ചു.
സിനിമാ താരങ്ങളുടെ ജനപ്രീതി മാത്രം നോക്കി സഖ്യമുണ്ടാക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ ലാഭത്തിനായി നിലവിലെ സഖ്യകക്ഷികളെ പിണക്കുന്നത് കോൺഗ്രസിനെദീർഘകാലാടിസ്ഥാനത്തിൽ തളർത്തുമെന്നും, ഹൈക്കമാൻഡ് ഈ തീരുമാനത്തിൽ അടിയന്തരമായി പുനർചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
