ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ചർച്ചകളിലെ തന്റെ നിലപാടും കേരളത്തിലെ സാഹചര്യവും ഖർഗെയെ ധരിപ്പിച്ചതായി തരൂർ അറിയിച്ചു.
നിരീക്ഷകർ റിപ്പോർട്ട് നൽകുന്നതിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. എന്നാൽ തരൂർ ആരെയാണ് പിന്തുണച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
