ഡി.ആർ.ഡി.ഒ (DRDO) തദ്ദേശീയമായി വികസിപ്പിച്ച ‘ധ്വനി’ ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ (മണിക്കൂറിൽ 6,200 – 7,400 കി.മീ) സഞ്ചരിക്കുന്ന ഇതിന് 6,000 മുതൽ 10,000 കിലോമീറ്റർ വരെ പ്രഹരശേഷിയുണ്ട്.
അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലൂടെ പാത മാറ്റി സഞ്ചരിക്കാൻ കഴിയുന്നതിനാൽ ശത്രുരാജ്യങ്ങളുടെ റഡാറുകളെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും വെട്ടിച്ച് ലക്ഷ്യം കാണാൻ ധ്വനിക്ക് സാധിക്കും.
ഈ നേട്ടത്തോടെ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഹൈപ്പർസോണിക് കരുത്തുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
