പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.
ഇറാൻ-അമേരിക്ക സംഘർഷവും ഹുർമുസ് കടലിടുക്കിലെ ഗതാഗത നിരോധനം മൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കെ, മേഖലയിലെ സമാധാനത്തിനായി അദ്ദേഹം കേന്ദ്രമന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തും.
