വി. ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരെയും വകുപ്പുകളെയും ഇന്നറിയാം. ഘടകകക്ഷികളുമായുള്ള നിർണായക ഉഭയകക്ഷി ചർച്ചകൾ രാവിലെ 10-ന് കന്റോൺമെന്റ് ഹൗസിൽ നടക്കും. കെ. സി. വേണുഗോപാലും ദീപാദാസ് മുൻഷിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
മുസ്ലിം ലീഗ്: 5 മന്ത്രിസ്ഥാനങ്ങൾ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.
കേരള കോൺഗ്രസ് (ജോസഫ്): 2 മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു. മോൻസ് ജോസഫ്, അപു ജോൺ ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവരാണ് പരിഗണനയിൽ. മോൻസിന് പ്രഥമ പരിഗണനയുണ്ട്. രണ്ടാമതൊരു സ്ഥാനം ലഭിച്ചില്ലെങ്കിൽ അപു ജോൺ ജോസഫ് ചീഫ് വിപ്പായേക്കും.
