യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബി.ജെ.പി എം.എൽ.എമാർ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ വിളിച്ച് ക്ഷണിച്ചതിനെ തുടർന്നാണിത്. സതീശന് ആശംസകൾ നേർന്ന രാജീവ് ചന്ദ്രശേഖർ, താനും മറ്റ് എൻ.ഡി.എ എം.എൽ.എമാരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ആഘോഷമാക്കാൻ ഒരുക്കങ്ങൾ സജീവം. ഒരു ലക്ഷത്തോളം പേർക്ക് സൗകര്യമൊരുക്കുന്ന ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ അയൽസംസ്ഥാന നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.
10 വർഷത്തിന് ശേഷം യു.ഡി.എഫ് അധികാരത്തിൽ വരുന്നതിനാൽ കെ.സി. വേണുഗോപാൽരാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോൺഗ്രസ് ദേശീയ നേതാക്കളും സംസ്ഥാനത്തെമ്പാടുമുള്ള വൻ ജനസഞ്ചയവും ചടങ്ങിൽ പങ്കെടുക്കും.
