ദീർഘകാല നിക്ഷേപങ്ങളിലൂടെ വൻ സാമ്പത്തിക നേട്ടം സ്വന്തമാക്കാമെന്ന് വ്യക്തമാക്കി പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, ശരാശരി 11.4% വാർഷിക റിട്ടേൺ (CAGR) നൽകിക്കൊണ്ട് നിക്ഷേപ തുക ഏകദേശം 8.7 മടങ്ങായി വർദ്ധിച്ചതായി ഫണ്ട്സ് ഇന്ത്യയുടെ (FundsIndia) റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ ഓഹരി വിപണിയിലെ തളർച്ചകളും തകർച്ചകളും മറികടന്ന് ദീർഘകാലം നിക്ഷേപം തുടർന്നവർക്കാണ് ഈ മികച്ച നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. ഹ്രസ്വകാല വിപണി ചലനങ്ങളിൽ ആശങ്കപ്പെടാതെ 7 വർഷത്തിന് മുകളിൽ നിക്ഷേപം നിലനിർത്തുന്നത് വഴി നഷ്ടസാധ്യതകൾ കുറയ്ക്കാനും സ്ഥിരതയുള്ള ലാഭം ഉറപ്പാക്കാനും സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *