എഐ (AI) തരംഗത്തെ തുടർന്ന് സിലിക്കൺ വാലിയിലടക്കം ഐടി രംഗത്ത് കൂട്ടപ്പിരിച്ചുവിടൽ ശക്തമാകുകയാണ്; മെറ്റ മാത്രം 8000 പേരെയാണ് ഒഴിവാക്കിയത്. ഇത് എച്ച്-വൺബി (H-1B) വിസയിൽ യുഎസിലുള്ള ഭൂരിഭാഗം ഇന്ത്യൻ ടെക്കികളെയും കടുത്ത ആശങ്കയിലാക്കുന്നു.

വിസ നിയമപ്രകാരം ജോലി നഷ്ടമായാൽ 60 ദിവസത്തിനകം പുതിയൊരു സ്പോൺസറെ കണ്ടെത്തണം, ഇല്ലെങ്കിൽ രാജ്യം വിടേണ്ടി വരും. ഈ ചുരുങ്ങിയ സമയപരിധി വലിയ മാനസിക-സാമ്പത്തിക സമ്മർദ്ദമാണ് പ്രവാസികളിൽ ഉണ്ടാക്കുന്നത്.ലേ ഓഫ് പ്രഫഷണൽ തകർച്ചയ്ക്കപ്പുറം വലിയൊരു ജീവിത പ്രതിസന്ധിയാണ് ടെക്കികൾക്ക് സമ്മാനിക്കുന്നത്.

വീട്ടുവാടക, വായ്പകൾ, കുട്ടികളുടെ വിദ്യാഭ്യാസം, ഗ്രീൻകാർഡ് കാത്തിരിപ്പ് എന്നിവയെല്ലാം പെട്ടെന്നൊരു ദിവസം ചോദ്യചിഹ്നമാകും. ഈ വർഷം മാത്രം സിലിക്കൺ വാലിയിൽ 1,10,000-ത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

യുഎസിൽ തുടർന്നുപോകാൻ എച്ച്-1ബി (H-1B) വിസക്കാർ ഇപ്പോൾ താല്ക്കാലികമായി ബി2 (B2) വിസിറ്റർ വിസയിലേക്ക് മാറി പുതിയ ജോലി കണ്ടെത്താനുള്ള സാവകാശം തേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *