ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്നതിലും ലെബനനിലെ വെടിനിർത്തലിലും നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളാണ് യു.എസ്-ഇറാൻ സമാധാന കരാർ വൈകാൻ കാരണം.
ഇറാന്റെ എണ്ണയ്ക്കുള്ള ഉപരോധം മാറ്റാൻ അമേരിക്ക തയ്യാറാണെങ്കിലും സ്വത്ത് കൈമാറുന്നതിൽ കടുംപിടുത്തം തുടരുകയാണ്. കൂടാതെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം, ഇറാന്റെ ആണവ പദ്ധതികൾ എന്നിവ സംബന്ധിച്ച തർക്കങ്ങളും അന്തിമ കരാറിലെത്തുന്നതിന് തടസ്സമായി നിൽക്കുന്നു.
