തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ യു. കേൽക്കറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി സർക്കാർ നൽകിയ പാനലിൽ നിന്നാണ് കേൽക്കർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായതെന്നും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉദ്യോഗസ്ഥർക്ക് മറ്റു ചുമതലകൾ നൽകുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.”
യുഡിഎഫിന് 102 സീറ്റ് നേടിത്തന്നത് രത്തൻ കേൽക്കറാണോ? എന്തൊരു തമാശയാണിത്,” എന്ന് മുഖ്യമന്ത്രി ചോദിച്ചു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ അദ്ദേഹത്തിനെതിരെ നൽകിയ പരാതികൾ വ്യക്തിപരമായിരുന്നില്ലെന്നും സർവകക്ഷിയോഗം വിളിച്ച് അദ്ദേഹം അത് പരിഹരിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാര്യപ്രാപ്തിയുള്ള ഓഫീസറായതിനാലാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതെന്നും, സംസ്ഥാനത്തിന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് പ്രതിപക്ഷം തയാറാകേണ്ടതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം കഴിഞ്ഞ ഞായറാഴ്ചയാണ് കേൽക്കർ പുതിയ ചുമതലയേറ്റത്
