ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള മാറ്റം സിദ്ധരാമയ്യക്കോ അദ്ദേഹത്തിന്റെ അനുയായികൾക്കോ തിരിച്ചടിയായി തോന്നാത്ത രീതിയിൽ, ഇതൊരു ‘സ്ഥാനക്കയറ്റമായി’ ചിത്രീകരിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം. ദേശീയതലത്തിൽ അദ്ദേഹത്തിന്റെ പ്രസക്തിയും പദവിയും നിലനിർത്തുന്ന ഒരു പ്രത്യേക ഫോർമുലയാണ് ചർച്ചകളിൽ രൂപപ്പെട്ടിരിക്കുന്നത്.
സിദ്ധരാമയ്യയെ മാറ്റുന്നത് വഴി കർണാടക കോൺഗ്രസിനുള്ളിൽ യാതൊരുവിധ വിഭാഗീയതയും ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് നേതൃത്വം കരുക്കൾ നീക്കുന്നത്
