ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരളത്തിലേക്ക് വരുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ചെന്നൈ ട്രിപ്ലിക്കെനിൽ ഖാഇദെ മില്ലത്തിന്റെ 131-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക പ്രാർത്ഥനാ ചടങ്ങിൽ ഇരുവരും വേദി പങ്കിട്ടിരുന്നു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ലീഗ് നേതാക്കളും തമിഴ്‌നാട് മന്ത്രിമാരും പങ്കെടുത്തു. മുഖ്യമന്ത്രി വിജയ്‍യുമായി നടത്തിയ കൂടിക്കാഴ്ച തികച്ചും സൗഹാർദപരമായിരുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *