വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ അന്തിമമായതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ, ഇറാന് മേലുള്ള നാവിക ഉപരോധം പിൻവലിക്കുമെന്നും ഹോർമൂസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മധ്യസ്ഥത വഹിച്ച ഈ ചരിത്ര കരാർ വരുന്ന വെള്ളിയാഴ്ച ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഒപ്പുവെക്കും. ഇതോടെ ഫെബ്രുവരി 28 മുതൽ പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധാന്തരീക്ഷത്തിന് വിരാമമാവുകയാണ്. തന്റെ എൺപതാം ജന്മദിനത്തോടനുബന്ധിച്ചാണ് ട്രംപിന്റെ ഈ നിർണായക സമാധാന പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *