എവിയാൻ: ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത സൗഹൃദം വ്യക്തമാക്കുന്ന, ഇരുനേതാക്കളും തമ്മിൽ ഈ വർഷം നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.
വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി.
ഈ വർഷം ജനുവരിയിൽ യുഎഇ പ്രസിഡന്റ് നടത്തിയ ഇന്ത്യ സന്ദർശനവും, മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദർശനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയതായി കൂടിക്കാഴ്ചയിൽ ഓർമ്മിപ്പിച്ചു. കൂടാതെ, പ്രാദേശികവും അന്തർദ്ദേശീയവുമായ വിവിധ വിഷയങ്ങളിലെ പൊതുവായ കാഴ്ചപ്പാടുകളും ഇരുവരും പങ്കുവെച്ചു.

