സാഒപോളോ: ഗുരുതര പരിക്കുകളിൽ നിന്നും തകർച്ചകളിൽ നിന്നും മുക്തനായി ബ്രസീലിയൻ താരം നെയ്മർ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ബ്രസീലിൽ കനത്ത വിവാദം.
2023 ഒക്ടോബറിൽ യുറഗ്വായ്‌ക്കെതിരായ മത്സരത്തിനിടെ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതോടെയാണ് നെയ്മറുടെ സൗദി ക്ലബ്ബായ അൽ-ഹിലാലിലെ കരിയർ വഴിമുട്ടിയതും തുടർന്ന് കരാർ റദ്ദാക്കപ്പെട്ടതും. പിന്നീട് കരിയറിന്റെ തുടക്കകാല തട്ടകമായ സാന്റോസിലേക്ക് മടങ്ങിയ താരം, അവിടെ 43 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടി മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.
എന്നാൽ, വരാനിരിക്കുന്ന ലോകകപ്പ് ടീമിലേക്ക് ചെൽസിയുടെ യുവതാരം ജാവോ പെഡ്രോയെ (João Pedro) പോലുള്ള മിന്നും ഫോമിലുള്ള യുവപ്രതിഭകളെ മറികടന്ന് നെയ്മറെ ഉൾപ്പെടുത്തിയതാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രമുഖ ബ്രസീലിയൻ മാധ്യമങ്ങളും ഫുട്ബോൾ വിദഗ്ധരും ഈ തീരുമാനത്തിനെതിരെ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് നേരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

