ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഒരു അപൂർവ ചരിത്ര യാദൃശ്ചികതയ്ക്ക് 2026 ഫിഫ ലോകകപ്പ് വേദിയായി. 2000 ജൂൺ 29-ന് നടന്ന യൂറോ കപ്പ് സെമി ഫൈനലിൽ ഇറ്റലിക്കെതിരെ നെതർലൻഡ്‌സ് താരം പാട്രിക് ക്ലൈവർട്ട് എടുത്ത പെനാൽറ്റി കിക്ക് പോസ്റ്റിലിടിച്ചു മടങ്ങിയതിനെ തുടർന്ന് ഡച്ച് ടീം പുറത്തായിരുന്നു.
കൃത്യം 26 വർഷങ്ങൾക്ക് ശേഷം, അതേ ജൂൺ 29-ന് (പ്രാദേശിക സമയം) നടന്ന ലോകകപ്പ് പ്രീ-ക്വാർട്ടർ മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ അദ്ദേഹത്തിന്റെ മകൻ ജസ്റ്റിൻ ക്ലൈവർട്ടിനും ഇതേ നിർഭാഗ്യം നേരിടേണ്ടി വന്നു.
ഷൂട്ടൗട്ടിൽ ജസ്റ്റിൻ എടുത്ത കിക്ക് പിതാവിന്റേതിന് സമാനമായി പോസ്റ്റിലിടിച്ച് തെറിച്ചതോടെ നെതർലൻഡ്‌സ് ടൂർണമെന്റിൽ നിന്ന് പുറത്തായി. അച്ഛന് പിഴച്ചത് നിശ്ചിത സമയത്തായിരുന്നെങ്കിൽ മകന് ഷൂട്ടൗട്ടിലായിരുന്നു എന്ന വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.

