ശ്രീശാന്തിന്റെ വിലക്ക് കെ.സി.എ പിൻവലിച്ചു; മാപ്പപേക്ഷ അംഗീകരിച്ചു മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പിൻവലിച്ചു. കെ.സി.എയ്ക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ശ്രീശാന്ത് ഔദ്യോഗികമായി നിരുപാധികം മാപ്പപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.
വിലക്ക് നീങ്ങിയതോടെ കേരള ക്രിക്കറ്റ് ലീഗിൽ (KCL) ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി ശ്രീശാന്തിന് തുടരാനാകും. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കെ.സി.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

