തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. ജൂലൈ 31-നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.

എന്നാൽ സെൻസർ ബോർഡിന്റെ തടസ്സങ്ങൾ നീങ്ങി വിജയ് ചിത്രം ‘ജനനായകൻ’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നതോടെയാണ് ‘സിഗ്മ’യുടെ റിലീസ് ഓഗസ്റ്റിലേക്ക് മാറ്റാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നത്. വിജയ് ചിത്രവുമായുള്ള ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാക്കാനാണ് ഈ നീക്കം.

സന്ദീപ് കിഷൻ നായകനാകുന്ന ഈ ഹീസ്റ്റ് എന്റർടെയ്‌നർ നിർമിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. തമിഴ്‌നാട്ടിലും തായ്‌ലൻഡിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് എസ്. തമനാണ് സംഗീതം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *