ന്യൂയോർക്ക്: ഇറാനുമായി ആയുധ ഇടപാടുകളിൽ ഏർപ്പെടുന്നതിനെതിരെ റഷ്യക്കും ചൈനയ്ക്കും ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കില്ലെന്നാണ് കരുതുന്നതെന്നും, ലംഘിച്ചാൽ അത് ഇരുരാജ്യങ്ങൾക്കും കനത്ത തിരിച്ചടിയാകുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന് ആയുധങ്ങൾ വിൽക്കുന്നതിൽ നിന്ന് പിന്മാറാൻ യുഎസ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *