ഇറാനുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നും കരാറിലെത്താനുള്ള അവരുടെ അവസാന അവസരമാണിതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അഭ്യർത്ഥനപ്രകാരം സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ചർച്ചകൾ നടക്കുന്നതെന്നും സൈനിക നടപടികൾക്കുള്ള പദ്ധതികൾ നിലവിലുണ്ടെങ്കിലും സമാധാനപരമായ പരിഹാരത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നു നൽകുന്നതും ഇറാന്റെ ആണവ പദ്ധതികളുമാണ് ചർച്ചാവിഷയങ്ങൾഎന്നാൽ, അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും ഒമാന്റെ മധ്യസ്ഥതയിൽ ഹോർമുസ് കടലിടുക്ക വിഷയത്തിൽ മാത്രമാണ് സംസാരിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി.

രഹസ്യമായി ചർച്ച അഭ്യർത്ഥിക്കുകയും പരസ്യമായി അത് നിഷേധിക്കുകയും ചെയ്യുന്ന ഇറാന്റെ നേതൃത്വം കപടത കാണിക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *