റഷ്യൻ അസംസ്കൃത എണ്ണയും വാതകവും വൻതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ ഉപരോധ തീരുവ (Tariff) ചുമത്താൻ യുഎസ് പ്രസിഡന്റിന് പൂർണ അധികാരം നൽകുന്ന നിർണായക നിയമനിർമ്മാണമാണ് അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കിയത്.
മുൻ സെനറ്ററും ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്ന പ അന്തരിച്ച ലിൻഡ്സേ ഗ്രഹാമിന്റെ പേരിൽ അറിയപ്പെടുന്ന ‘ലിൻഡ്സേ ഓ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ എന്ന ബില്ലാണ് ജനപ്രതിനിധി സഭ 262-159 എന്ന വോട്ടിന് പാസാക്കിയത്. നേരത്തെ യുഎസ് സെനറ്റും വൻ ഭൂരിപക്ഷത്തോടെ (86-11) അംഗീകരിച്ച ബിൽ ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പുവെക്കലിനായി സമർപ്പിക്കും. ട്രംപ് ഇതിൽ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
ഈ നിയമപ്രകാരം റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഊർജ്ജ വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളാണ് നേരിട്ട് അമേരിക്കൻ തീരുവയുടെ നിഴലിലാകുന്നത്. നിലവിൽ ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബെജാൻ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുള്ള സാമ്പത്തിക സ്രോതസ്സ് തടയുകയും അവരുടെ എണ്ണ വരുമാനം കുറയ്ക്കുകയും ചെയ്യുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം.
കൂടാതെ, റഷ്യയുടെ നിയമവിരുദ്ധ എണ്ണക്കടത്തിന് സഹായിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളെയും ഇറാനു മേലുള്ള ഉപരോധങ്ങളെയും ഈ ബിൽ കർശനമാക്കുന്നുണ്ട്അതേസമയം, ഈ വിപുലമായ അധികാരം പ്രസിഡന്റ് ട്രംപ് പ്രയോഗിക്കുമോ അതോ നയതന്ത്ര ചർച്ചകളിൽ ഒരു ഭീഷണിയായി മാത്രം ഉപയോഗിക്കുമോ എന്നതിൽ വ്യക്തതയില്ല. വ്യാപാര നയങ്ങളിൽ അമിതമായ തീരുവ അധികാരം പ്രസിഡന്റിന് നൽകുന്നതിൽ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്നുവന്നിട്ടുണ്ട്. ഇതുകൂടാതെ, കാനഡയും യൂറോപ്യൻ യൂണിയനുമായി ബന്ധപ്പെട്ട പുതിയ താരിഫ് ഭീഷണികളും മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം വർധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയുമായി നടത്തുന്ന നയതന്ത്ര ചർച്ചകൾ ആഗോള വ്യാപാരത്തിൽ നിർണായകമാകും.

