തിരുവനന്തപുരം: പത്തു മാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ഭക്ഷണത്തിന്റെ തുക അനുവധിക്കണമെന്നാവശ്യപ്പെട്ട് ഭിക്ഷയാചിക്കുവാണ് ഭാവിയിലെ കായികതാരങ്ങൾ. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളാണ് അധികാരികളുടെ കണ്ണ്തുറപ്പികുന്നതിനു വേണ്ടി സെക്രട്ടേറിയേറ്റിന് മുന്നിൽ തുണി വിരിച്ച് ഭിക്ഷ യാചിക്കുന്നത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നും 150 ഓളം കായികാതാരങ്ങൾ ആണ് സെക്രട്ടറിയേറ്റ് പടിക്കൽ ഭിക്ഷയാചന സമരം നടത്തുന്നത്. സ്കൂൾതലം കഴിഞ്ഞാൽ കുട്ടികൾ വളരുന്നത് കോളജ് സ്പോർട്സ് അക്കാദമി വഴിയാണ്.

ഇങ്ങനെ ആയാൽ നമുടെ ഭാവിതാരങ്ങളുടെ അവസ്ഥാ പാരിതാപകരമാണ്. ഇതിന് എതിരെ ശക്തമായ നടപടി സീകരിച്ചില്ല എങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *