ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ കളിച്ച എല്ലാ സീസണുകളിലും ഒരേ ടീമിനെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരനാണ് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി തന്റെ 18-ാം സീസണ്‍ കളിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
എന്നാല്‍ കോഹ്‌ലിയെ ഐപിഎല്ലില്‍ ആദ്യമായി പുറത്താക്കിയ താരം ആരാണെന്ന് അറിയാമോ? അന്നത്തെ ബോളര്‍ ഇപ്പോള്‍ ബിജെപിയുടെ എംഎല്‍എയാണെന്ന സത്യം പലരെയും അതിശയിപ്പിച്ചേക്കാം. ആ താരം മറ്റാരുമല്ല, ബംഗാൾ പേസറും മുൻ ഇന്ത്യൻ താരവുമായ അശോക് ദിൻഡയാണ്!
2008 ഏപ്രില്‍ 18 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) ആര്‍സിബിയും തമ്മിലുള്ള ടി 20 ലീഗിന്റെ ഉദ്ഘാടന മത്സരത്തിലൂടെയാണ് വിരാട് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ 223 റണ്‍സാണ് കോഹ്‌ലിയുടെ ആര്‍സിബിക്ക് മുന്‍പില്‍ വിജയ ലക്ഷ്യമായി എത്തിയത്. അന്ന് പുതുമുഖമായിരുന്ന വിരാടിന് വെറും ഒരു റണ്‍ മാത്രമാണ് നേടാനായത്.
