മനാമ: മാൽക്കിയ തീരത്ത് അനധികൃത മത്സ്യ ബന്ധന ബോട്ട് പിടികൂടി. സമുദ്രത്തിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ പിടിക്കാനുപയോ​ഗിക്കുന്ന ഇഴ വലകൾ ബോട്ടിൽ ഘടിപ്പിച്ചിരുന്നു. കോസ്റ്റ് ​ഗാർഡിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് മത്സ്യ ബന്ധന ബോട്ട് പിടിച്ചെടുത്തത്.

ചെമ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബോട്ട് പിടികൂടിയത്. വല കണ്ടുകെട്ടുകയും നിയമ ലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *