കൊച്ചി: നഗരത്തില്‍ അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞദിവസം രണ്ടിടങ്ങളിലാണ് പോലീസിനും വാഹനങ്ങള്‍ക്കുമെതിരേ അതിക്രമം നടന്നത്. പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച രണ്ടു യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി.വ്യാഴാഴ്ച്ച രാത്രി 12.15-ഓടെയാണ് സംഭവം.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതികള്‍ അക്രമം അഴിച്ചുവിട്ടു. പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പാലാരിവട്ടം സ്വദേശി പ്രവീണിനെയും സുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇതിനുപുറമേയാണ് മട്ടാഞ്ചേരിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. മട്ടാഞ്ചേരി കരുവേലിപ്പടി ആര്‍.കെ. പിള്ള റോഡിലാണ് സംഭവം.

സമീപവാസികളായ ഉവൈസ്, സഫ്വാന്‍,”അജ്മല്‍, എന്നിവരുടെ കാറുകളും മുഹമ്മദ് ഷമീറിന്റെ ഓട്ടോയുടെയും ചില്ലുമാണ് തകര്‍ത്തിരിക്കുന്നത്.”സ്ഥിരമായി ഈ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാറുണ്ട്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പുലര്‍ച്ചെ നാല് മണിയോടെ ഒരാള്‍ കാറുകള്‍ ചില്ലെറിഞ്ഞ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *