സംസ്ഥാന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കിയിൽ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന മേളയുടെ സമാപന സമ്മേളനത്തിൽവേടൻ റാപ് അവതരിപ്പിക്കും.കഴിഞ്ഞ മാസം 29-നായിരുന്നു ഇടുക്കിയിൽ വേടന്റെ റാപ് ഷോ നടത്താൻ തീരുമാനിച്ചിരുന്നത്.

എന്നാൽ, തലേദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി പോലീസ് വേടനെ പിടികൂടിയതിനെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ വേടന് ഇപ്പോൾ വീണ്ടും സർക്കാർ പരിപാടിയിൽ അവസരം ലഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *