ഞാനെന്നോട് സ്വകാര്യമായി ചോദിച്ചൊരു ചോദ്യോണ്ട്. ഈ സ്ത്രീ ശാക്തീകരണ കമ്മറ്റി കൊണ്ട് പ്രത്യാശയുണ്ടോ എന്ന്? ഇല്ലെന്ന് മാത്രല്ല.., കൂടുതൽ ആരാജകത്വമാണോ സംഭവിക്കുക എന്ന ഭയം പോലുമുണ്ട്. ഞാനൊരു കാമ പൂർത്തീകരണത്തിന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. അങ്ങേയറ്റം തെറ്റാണ്. ഞാൻ ശിക്ഷിക്കപ്പെടണം. ശിക്ഷിക്ഷപ്പെടും.
പക്ഷേ, ഞാൻ ഒരാളെ ബലാത്സംഗം ചെയ്യാൻ ഏൽപ്പിക്കുന്നു. അത് വീഡിയോയിൽ പകർത്താനും. ഭീകരമായ അവസ്ഥയാണത്. സമൂഹത്തിൽ എലീറ്റ് ക്ലാസ് ആയി ജീവിക്കുന്ന രണ്ട് പേരിൽ ഒരാൾ അങ്ങനെ ചെയ്യാൻ ഉത്തരവിടുന്നു. അവരെ ആ വീഡിയോ കാണിച്ചു എന്താണോ നേടാൻ ഉദ്ദേശിച്ചത്.
അയാളൊരു സാധാരണ ക്രിമിനൽ അല്ല. അയാളൊരു..? മലയാള സിനിമയിലെ പലർക്കും അയാളെ ഭയമാണ്. അന്നത്തെ a.m.m.a കമ്മിറ്റി പോലും? നടി ഭാമ, ബിന്ദു പണിക്കർ, ലാൽ (സിദ്ധിഖ് ലാൽ), സിദ്ധിഖ് തുടങ്ങിയവർ കൂറ് മാറി. കുക്കു പരമേശ്വരൻ WCC യെ കുറിച്ചുള്ള സ്ക്രീപ്റ്റ് കോമഡിയിൽ ചെയ്തു.
ലക്ഷ്മി പ്രിയ അയാൾ ജയിലിൽ നിന്നിറങ്ങിയപ്പോൾ കെട്ടിപ്പിടിച്ചു കരഞ്ഞു. ടിനി ടോമും, ശ്വേതയും അയാൾക്ക് പിന്തുണ അറിയിച്ചു നിന്നു.അന്ന് ഇറങ്ങിപ്പോയ ചില പെണ്ണുങ്ങളുണ്ട്. പാർവതി, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ തുടങ്ങിയ ചിലർ. അതിൽ മലയാളത്തിന് ഏറ്റവും മികച്ച നടിയായ പാർവതിക്ക് പോലും തുടർ ചാൻസുകൾ കിട്ടിയില്ല.
കിട്ടിയ ചാൻസ് ഉഗ്രനാക്കുകയും ചെയ്തു.ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞതും ഞങ്ങൾ നേതൃത്വത്തിൽ വന്നെങ്കിലും മുൻകാലങ്ങളിൽ നടന്നുപോവുന്നതിന്റെ തുടർച്ച തന്നെ ആയിരിക്കുമെന്നാണ്.
അതോണ്ട് തന്നെ അത്ഭുതമൊന്നും പ്രതീക്ഷിക്കില്ലെന്ന് മാത്രമല്ല ഇടവേള ബാബുവിന്റെ പെൺ വേർഷൻ മാത്രമാണ് ലക്ഷ്മി പ്രിയയും അൻസിബയും.