നടി കൃഷ്ണ പ്രഭ അടുത്തിടെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പരിഹാസപരാമർശം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്. വിഷയത്തിൽ നടിയും അവതാരകയുമായ ജുവൽ മേരി നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കാൻസറിനോടും വിവാഹമോചനത്തോടും ഒരേസമയം പൊരുതി, കടുത്ത മാനസിക തകർച്ചയിൽനിന്ന് ജീവിതം തിരിച്ചുപിടിച്ച വ്യക്തിയാണ് ജുവൽ മേരി.പശ്ചാത്തലത്തിൽ, മാനസികാരോഗ്യത്തെ നിസ്സാരവൽക്കരിക്കുന്നതിനെതിരെ ശക്തമായ ഭാഷയിലാണ് ജുവൽ മേരി പ്രതികരിച്ചത്.

മാനസിക പ്രശ്നങ്ങളെ നിസ്സാരവൽക്കരിച്ച് ചിരിക്കുന്നത് ആരോഗ്യപരമായ മാനസികാവസ്ഥയായി തനിക്ക് തോന്നുന്നില്ലെന്നും, ഇത്തരം അറിവില്ലായ്മ കൊണ്ടുള്ള ചർച്ചകൾ വേദനിപ്പിക്കുന്നുവെന്നും ജുവൽ മേരി പറഞ്ഞു.

പലപ്പോഴും സിനിമകളിലും, സാഹിത്യത്തിലും വട്ട് ഒരു തമാശയാണ്! ഒരു പാട് കാലമൊന്നും ആയിട്ടില്ല പൊതു ബോധത്തിൽ ഈ ക്രൂരമായ തമാശ ചോദ്യം ചെയ്ത തുടങ്ങിയിട്ട് .. ഓഹ് അവനു വട്ടാഅവൾക്ക് മുഴു പ്രാന്താ… ഇങ്ങനെ ഒക്കെ പറഞ് ചിരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നേ ഉള്ളു.. എല്ലാവരും ഏതൊക്കെയോ വെട്ടി പിടിക്കാൻ ഉള്ള ഓട്ടത്തിൽ ചില മനുഷ്യരുടെ എങ്കിലും മനസ് തളർന്നു പോകുന്നു.

ശരീരത്തെ ഒരു അദൃശ്യമായ മുറിയിൽ പൂട്ടി ഇട്ട പോലെ തളർത്തി കളയുന്ന ഡിപ്രഷൻ.. ഭയം, ഓട്ടപാച്ചിൽസ ചിന്തകൾ ഒരു വേള ശ്വാസം പോലും തടസ്സപ്പെട്ട പോലെ ഉത്കണ്ഠ.ചരട് പൊട്ടിയ പോലെ സന്തോഷം.. അടക്കാനാവാത്ത ഊർജം… ബെല്ലും ബ്രേക്കും ഇല്ലാതെ പോലെ തീരുമാനങ്ങൾ – മാനിയ. സംശയം, ഒരു ലോജിക്കും ചിന്തിക്കാൻ പറ്റാതെ എന്തിനെയും സംശയം – പരനോയിയ! ഇനിയും എത്ര തരാം അവസ്ഥകൾ

എത്ര തരം രോഗങ്ങൾ. നാണക്കേട് മറന്നു അവനവനെ തന്നെ ഒന്ന് രക്ഷിക്കാൻ ആളുകൾ മുന്നോട്ട് വന്നു തുടങ്ങിയിട്ട് ഒരുപാടു ഒന്നും ആയിട്ടില്ല. അവരെ വീണ്ടും നിങ്ങളുടെ ഇൻസെൻസിറ്റിവ് ആയ പൊട്ടിച്ചിരികൾ കൊണ്ട് പിന്നോട്ട് വലിക്കരുത്! സഹാനുഭൂതിയോടെ ചേർത്തുപിടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *