ആലപ്പുഴ: അർത്തുങ്കലിൽ വള്ളത്തിൽ നിന്ന് കടലിൽ വീണ് മൽസ്യത്തൊഴിലാളി മരിച്ചു.ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോൾ ദേവസ്തി ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ വള്ളം തിരമാലയിൽപെട്ട് തെറിച്ചു വീഴുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ദേവസ്തി മീന്‍പിടിക്കാനായി പോയത്. കടലില്‍ വീണ ദേവസ്തിയെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
