രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയത്തിലെത്തുന്നത് സ്വാഭാവികമാണ്. സിനിമ താരങ്ങളുടെ മക്കൾ സിനിമയിലെത്തുന്നതും അതുപോലെ തന്നെ. എന്നാൽ പ്രമുഖ തെന്നിന്ത്യൻ താരത്തിന്റെ മകന് താൽപര്യം സിനിമയായിരുന്നില്ല. സിനിമ വിട്ട് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച ആ താരപുത്രൻ സിവിൽ സർവീസ് പരീക്ഷയിൽ 75ാം റാങ്ക് നേടി ഐ.എ.എസ് ഓഫിസറായി.
രണ്ടാം ശ്രമത്തിലായിരുന്ന ആ മിന്നുംജയം. താരപുത്രൻമാരിൽ വളരെ അപൂർവം പേരാണ് ഇങ്ങനെയുള്ള വേറിട്ട വഴികൾ തെരഞ്ഞെടുക്കാറുള്ളത്.
ശ്രുതഞ്ജയ് നാരായണൻ എന്നാണ് ആ താരപുത്രന്റെ മകൻ. തെന്നിന്ത്യൻ സംവിധായകനും നിർമാതാവും കൊമേഡിയനും നടനുമായ ചിന്നി ജയന്തിന്റെ മകനാണ് ശ്രുതഞ്ജയ് നാരായണൻ.
ആദ്യശ്രമത്തിൽ തിരിച്ചടിയായിരുന്നു ഫലം. എന്നാൽ രണ്ടാംശ്രമത്തിൽ അതെല്ലാം മറികടക്കാൻ ശ്രുതഞ്ജയന് സാധിച്ചു. മാതാപിതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, എന്തിന് കാബ് ഡ്രൈവർമാർപോലും തന്റെ വിജയത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് ശ്രുതഞ്ജയ് പറയുന്നു.
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തയാറെടുപ്പിന് വലിയ സ്ഥാനമുണ്ട്. കാലിടറിയാലും ആ യാത്ര ഒരിക്കലും അവസാനിപ്പിക്കരുത്. സ്ഥിരതയാർന്ന പഠനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏതുലക്ഷ്യവും കീഴടക്കാനാകും. തിരിച്ചടികൾ ഉണ്ടാകും.
അത് മറികടക്കാൻ ക്ഷമയും അനിവാര്യമാണ്.എന്നത് ഒരാളുടെ ഏറ്റവും കഠിനമായ തെരഞ്ഞെടുപ്പാണ്. അതിനെ കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ല എങ്കിൽ ഏറെ ബുദ്ധിമുട്ടാകും. ലക്ഷ്യം നേടണമെങ്കിൽ അതിലേക്കുള്ള വഴികൾ കൃത്യമായിരിക്കണം-ശ്രുതഞ്ജയ് പറയുന്നു.
തമിഴ് സിനിമ ലോകവും ശ്രുതഞ്ജയ് യുടെ വിജയം ആഘോഷിച്ചു. മകൻ സിവിൽ സർവീസ് ജേതാവായപ്പോൾ സൂപ്പർതാരം രജനീകാന്ത് ചിന്നി ജയന്തിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.
