ന്യൂഡല്‍ഹി: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 54 ഇന്ത്യക്കാരെ നാടുകടത്തി. നാടുകടത്തപ്പെട്ടവരില്‍ 50ഓളം പേര്‍ ഹരിയാന സ്വദേശികളാണ്. ഇവര്‍ ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായി കര്‍ണാല്‍ പൊലീസ് അറിയിച്ചു.ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ആരംഭിച്ച കടുത്ത നടപടികളുടെ ഭാഗമായാണ് നാടുകടത്തല്‍.

‘ഡോങ്കി റൂട്ട്’ പാത വഴിയാണ് കുടിയേറ്റക്കാര്‍ യു.എസിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗം പുരുഷന്‍മാരും 24നും 40നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഇവരില്‍ പലരും 35 മുതല്‍ 57 ലക്ഷം രൂപ വരെ നല്‍കി ഏജന്റുമാര്‍ വഴിയാണ് യു.എസിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇവര്‍ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലയില്‍ നിന്നുള്ളവരാണ് ഇവര്‍.നിയമനടപടികള്‍ക്ക് ശേഷം ഇവരെ വീടുകളിലേക്ക് വിട്ടെന്ന് പൊലീസ് അറിയിച്ചു.

മാത്രമല്ല ഒരു ഏജന്റിനെക്കുറിച്ചും പരാതി ലഭിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും കര്‍ണാല്‍ ഡി.എസ്.പി താക്കീത് നല്‍കി.ഒരു ഏജന്റിനെക്കുറിച്ചും പരാതി ലഭിച്ചിട്ടില്ല. നിയമവിരുദ്ധമായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണ്. ഇത് പിന്നീട് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട് നാടുകടത്തപ്പെട്ടവരില്‍ എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെങ്കില്‍ പുറത്ത് വരും,’ കുമാര്‍ പറഞ്ഞു.ഈ വര്‍ഷം ആദ്യം പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ആളുകളെ ട്രംപ് ഭരണകൂടം നാടുകടത്തിയിരുന്നു.

സൈനിക വിമാനത്തിലെത്തിച്ച കുടിയേറ്റക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും കാലുകള്‍ ചങ്ങലയ്ക്കിട്ടാണ് വിമാനത്തില്‍ ഇവരെ കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ട്ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *