ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ ലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പിന്തുണച്ച് ‌മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത്. ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായതിൽ പ്രതിഷേധിച്ച് നിരവധി മുൻ താരങ്ങളം ആരാധകരും രം​ഗത്തെത്തിയിരുന്നു.

ഈ സാ​ഹചര്യത്തിലാണ് സഞ്ജുവിന്റെ സ്ഥാനത്തെ കുറിച്ച് ശ്രീകാന്തും പ്രതികരിച്ചത്.അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണോട് ഇന്ത്യ അന്യായമായാണ് പെരുമാറുന്നതെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം. വേണമെങ്കിൽ സഞ്ജുവിനെ പതിനൊന്നാമനായി ഇറക്കാനും ഇന്ത്യ മടിക്കില്ലെന്നും ശ്രീകാന്ത് തുറന്നടിച്ചു.

ഏറ്റവും നിർഭാഗ്യവാനായ വ്യക്തി സഞ്ജു സാംസണാണെന്നും ശ്രീകാന്ത്പറഞ്ഞു.ഓപ്പണറായി ഇറങ്ങി സെഞ്ച്വറികൾ അടിച്ചുകൂട്ടിയിട്ടുള്ള സഞ്ജുവിനെ ഇപ്പോൾ അവർ എല്ലാ സ്ഥാനങ്ങളിലേക്കും അയയ്ക്കുകയാണ്. മൂന്ന് മുതൽ എട്ട് സ്ഥാനത്ത് എവിടെ വേണമെങ്കിലും അദ്ദേഹത്തെ ഇറക്കാമെന്നതാണ് അവസ്ഥ.

അവസരം ലഭിച്ചാൽ അവർ അദ്ദേഹത്തെ പതിനൊന്നാം നമ്പറിലും അയച്ചേക്കാം. ടോപ് ഓഡറിൽ ഇത്രയും മികവ് കാട്ടിയിട്ടും ഇങ്ങനെ ചെയ്യുമ്പോൾ ആർക്കായാലും നിരാശയുണ്ടാവും. പക്ഷേ മിണ്ടാതിരിക്കുകയും ടീം ആവശ്യപ്പെടുന്നിടത്ത് ബാറ്റ് ചെയ്യുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാർഗമില്ല’, ശ്രീകാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *