പൃഥ്വിരാജിനും മഹേഷ് ബാബുവിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മലയാളത്തിലെയും തെലുങ്കിലെയും ഇതിഹാസ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ചോപ്ര കുറിച്ചു.
രാജമൗലി സംവിധാനം ചെയ്യുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപന ചടങ്ങിന് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്.പ്രിയങ്ക ചോപ്രയുടെ കുറിപ്പ്: ‘തെലുങ്ക്, മലയാളം സിനിമകളിലെ ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം അഭിനയിക്കുന്നതും അതൊരു എസ്.എസ്. രാജമൗലി ചിത്രമാകുന്നതും അഭിമാനകരമാണ്.
റിലീസിന് ഒരു വർഷം മുൻപ്, രാജമൗലി സാറിനൊപ്പം, രാജ്യാന്തര മാധ്യമങ്ങൾക്കും അഭിനേതാക്കൾക്കുമൊപ്പം ഞങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യാൻ കഴിഞ്ഞത് അവിശ്വസനീയമാംവിധം ആവേശം തരുന്നു. അവരുടെ പ്രതികരണങ്ങളും ആവേശവും കാണുമ്പോൾ ശരിക്കും അദ്ഭുതം തോന്നുന്നു.
ദൈവകൃപയാൽ, ഞങ്ങൾ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരും.വാരണസി’യിൽ മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക ചോപ്രയെത്തുന്നത്. പ്രതിനായക കഥാപാത്രമായ കുംഭയായി പൃഥ്വിരാജ് സുകുമാരനും എത്തുന്നു.
മഹേഷ് ബാബു ആദ്യമായി ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാരണസി’. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്
. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന ഖ്യാതി നേടിയ ‘വാരണസി’, 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.
ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി നിർമാണ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ചര്‍ച്ചകള്‍ നടന്നു.കൊണ്ടിരിക്കുകയാണെന്ന് നിർമാതാവ് തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞിരുന്നു. പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
