പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്ക് 9.5 കോടി രൂപയുടെ റോൾസ് റോയ്സ് സമ്മാനിച്ച് വിഘ്നേഷ് ശിവൻ. റോള്‍സ് റോയ്സിന്റെ ഇലക്ട്രിക് കാർ സ്പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് നയൻതാരയുടെ ഗാരിജിലെ പുതിയ അതിഥി. 2023 ലെ പിറന്നാളിന് 2.9 കോടിയുടെ മെയ്ബ വിഘ്നേഷ് സമ്മാനിച്ചിരുന്നു.

ജന്മദിനാശംസകൾ എന്ന് അടിക്കുറിപ്പോടെ പുതിയ വാഹനത്തിനൊപ്പം നയൻതാരയും മക്കളായ ഉയിരും ഉലകും വിഘ്നേഷും നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

സൂപ്പർഹിറ്റ് സംവിധായകൻ ആറ്റ്ലിയും കഴിഞ്ഞ ദിവസം സ്പെക്ടർ സ്വന്തമാക്കിയിരുന്നു. ആറ്റ്ലി 7.5 കോടിയുടെ സെപ്കടറാണ് സ്വന്തമാക്കിയത് എങ്കിൽ നയൻതാരയുടേത് 9.5 കോടിയുടെ സ്പെക്ടർ ബ്ലാക് ബാഡ്ജാണ്.ഈ വർഷം ജനുവരിയിലാണ് റോൾസ് റോയ്സ്, സ്പെക്ടർ ബ്ലാക് ബാഡ്ജിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്.

ആഡംബര സൗകര്യങ്ങളിൽ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്പെക്ടറിൽ 102 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാറ്ററിക്ക് മാറ്റങ്ങളൊന്നുമില്ലെങ്കിലും സ്പെക്ടർ ബ്ലാക് ബാഡ്ജിന് കരുത്തു കുടുതലുണ്ട്. 530 കിലോമീറ്റർ റേഞ്ച് നൽകുന്നസ്പെക്ടറിന്റെ കരുത്ത് 585 എച്ച്പിയും ടോർക്ക് 900 എൻഎമ്മുമാണെങ്കിൽ.

സ്പെക്ടർ ബ്ലാക് ബാഡ്ജിന് 659 ബിഎച്ച്പി കരുത്തും 1075 എൻഎം ടോർക്കുമുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *