കരിയറിലെ ഒരു സുപ്രധാന നേട്ടം സഞ്ജുവിന്റെ ഏറെ നാളുകളായി സഞ്ജുവിന്റെ കയ്യകലത്ത് കാത്തിരിപ്പുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ആയിരം റണ്‍സെന്ന നേട്ടമാണിത്.
ഇതിന് വേണ്ടതാകട്ടെ വെറും അഞ്ച് റണ്‍സും.കരിയറിലെ 43 ഇന്നിങ്സില്‍ നിന്നും 25.51 ശരാശരിയിലും 147.40 സ്ട്രൈക് റേറ്റിലും സഞ്ജു 995 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും അത്ര തന്നെ അര്‍ധ സെഞ്ച്വറികളും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
വരും മത്സരങ്ങളില്‍ അഞ്ച് റണ്‍സടിച്ചാല്‍ അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 14ാം ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിക്കും.രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്, എം.എസ്. ധോണി, സുരേഷ് റെയ്ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരാണ് ഇന്ത്യന്‍ ജേഴ്സിയില്‍ ടി-20 ഫോര്‍മാറ്റില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയത്.
തിലക് വര്‍മയാണ് ഈ നേട്ടത്തില്‍ ഒടുവിലെത്തിയത്. കഴിഞ്ഞ ദിവസമാണ് തിലക് ടി-20യില്‍ തന്റെ കരിയറിലെ ചരിത്ര നാഴികക്കല്ല് പിന്നിട്ടത്.സൗത്ത് ആഫ്രിക്കയ്ക്കെതിരെ നാല് റണ്‍സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് തിലക് ഈ നേട്ടം സ്വന്തമാക്കിയത്.
32 പന്ത് നേരിട്ട താരം 26 റണ്‍സാണ് നേടിയത്. നിലവില്‍ 1022 റണ്‍സാണ് അന്താരാഷ്ട്ര ടി-20യിലുള്ളത്.നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. പഞ്ചാബ്, മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
