കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നും പ്രതി മാർട്ടിൻ പറഞ്ഞു.അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ.
.പ്രോസിക്യൂഷന്റെ അന്തിമവാദം തുടങ്ങി. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
.ആറു പ്രതികളെയും കോടതി കേട്ടു. ഇനി കോടതി അഭിഭാഷകരുടെ വാദം കേൾക്കും.
.ശിക്ഷയിൽ ഇളവു വേണം’’ – കോടതി മുറിയിൽ വിങ്ങിപ്പൊട്ടി ആറാം പ്രതി പ്രദീപ്.
.തെറ്റ് ചെയ്തിട്ടില്ല. ഭാര്യയും മകളുമുണ്ട്’’ – അഞ്ചാംപ്രതി എച്ച്.സലിം എന്ന വടിവാൾ സലിം.
.കുറഞ്ഞശിക്ഷ നൽകണം. നാട് തലശ്ശേരിയാണ്. കണ്ണൂർ ജയിലിലാക്കണം’’ – നാലാംപ്രതി വിജീഷ്
.ഗൂഢാലോചനയിൽ പങ്കില്ല. തെറ്റു ചെയ്തിട്ടില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശിക്ഷയിൽ ഇളവു വേണം’’ – മൂന്നാം പ്രതി മണികണ്ഠൻ. കോടതിക്കു പുറത്തു വച്ച് മണികണ്ഠൻ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു.
.ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നത്. പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ല. ഞാൻ ജോലിക്കുപോയാലേ കുടുംബം കഴിയൂ’’ – രണ്ടാം പ്രതിയായ മാർട്ടിന്‍.
.വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണം’’–പൾസർ സുനി.
കോടതിക്കുള്ളിലെ മര്യാദ പാലിക്കണമെന്ന് അഭിഭാഷകർക്കും മാധ്യമങ്ങൾക്കും കോടതി മുന്നറിയിപ്പ് നൽകി. ‘‘കോടതിയുടെ ഡെക്കോറം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. ഹണി എം. വർഗീസിന്റെ ഭൂതകാലം നിങ്ങൾ അന്വേഷിച്ചോളൂ. പക്ഷേ, കോടതിയുടെ ജുഡീഷ്യൽ പ്രക്രീയയെ നിന്ദിച്ചുള്ള നടപടികളും റിപ്പോർട്ടിങ്ങും അനുവദിക്കില്ല’’ – സുപ്രീം കോടതി വിധി ഉദ്ധരിച്ച് ജഡ്ജി പറഞ്ഞു.
ലഭിക്കാവുന്ന ശിക്ഷ
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) 20 വർഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് 6 പ്രതികൾക്കുമെതിരെ കണ്ടെത്തിയത്.
