2026 പുതുവർഷത്തെ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും ആവേശത്തോടെ വരവേറ്റു. ഫോർട്ട് കൊച്ചിയിൽ നടന്ന ആഘോഷത്തിൽ രണ്ടു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു; ചരിത്രത്തിലാദ്യമായി വെളി ഗ്രൗണ്ടിലും പരേഡ് മൈതാനത്തുമായി രണ്ട് പാപ്പാഞ്ഞികളെയാണ് ഇത്തവണ കത്തിച്ചത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലായിരുന്നു ആഘോഷങ്ങൾ നടന്നത്. 

2026 പുതുവർഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കോവളത്ത് ചരിത്രത്തിലാദ്യമായി പാപ്പാഞ്ഞിയെ കത്തിച്ചുള്ള ആഘോഷം അരങ്ങേറി. കോഴിക്കോട് ബീച്ചിലും വയനാട്ടിലും പതിനായിരങ്ങൾ അണിനിരന്നപ്പോൾ, വയനാട്ടിലെ സംഗീതനിശ ആഘോഷങ്ങൾക്ക് മിഴിവേകി.

Leave a Reply

Your email address will not be published. Required fields are marked *