2026 പുതുവർഷം പിറന്ന ഉടൻ ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മാൻഹട്ടണിലെ സിറ്റി ഹാൾ സബ് വേ സ്റ്റേഷനിൽ വെച്ച് ഖുർആനിൽ കൈവെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ന്യൂയോർക്കിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന് മംദാനി ഉറപ്പുനൽകി.2026 ജനുവരി 1-ന് ഉച്ചയ്ക്ക് സിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ സാന്നിധ്യത്തിൽ മംദാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
തുടർന്ന് ബ്രോഡ്വേയിലെ “കാന്യൺ ഓഫ് ഹീറോസിൽ” പൊതുജനപങ്കാളിത്തത്തോടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കും.പ്രശസ്ത എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും സംവിധായിക മീരാ നായരുടെയും മകനായ സോഹ്റാൻ മംദാനി, ന്യൂയോർക്ക് മേയറാകുന്ന ആദ്യ മുസ്ലീം വംശജനാണ്.
സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂ ക്വോമോയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഈ ചരിത്ര വിജയം നേടിയത്.
