ദുബായ്∙ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ നാല് സഹോദരങ്ങൾ മരിച്ച വാർത്തയുടെ ഞെട്ടലിലാണ് ഇവർ പഠിച്ചുകൊണ്ടിരുന്നൽ മിസ്ഹറിലെ അറബ് യൂണിറ്റി സ്കൂളിനെ നടുക്കിയ വാർത്തയായിരുന്നു ഒരേ കുടുംബത്തിലെ നാല് സഹോദരങ്ങളുടെ വിയോഗം. അവധിക്കാലം കഴിഞ്ഞ് ആവേശത്തോടെ തിരിച്ചെത്തിയ സഹപാഠികളെ കാത്തിരുന്നത് പ്രിയപ്പെട്ടവരുടെ മരണവാർത്തയായിരുന്നു.
സ്പോർട്സിൽ മികവ് പുലർത്തിയിരുന്ന, പക്വതയുള്ള ഈ കുട്ടികളുടെ വേർപാട് അധ്യാപകർക്കും ജീവനക്കാർക്കും ഇന്നും വിശ്വസിക്കാനായിട്ടില്ല. സ്കൂൾ പ്രിൻസിപ്പൽ മാർക്ക് പോളിറ്റും അധ്യാപകരും അതീവ ദുഃഖത്തോടെയാണ് ഈ വിവരം വിദ്യാർത്ഥികളെ അറിയിച്ചത്. ആ സ്നേഹനിധികളായ സഹോദരങ്ങളുടെ ഓർമ്മകളിൽ വിങ്ങുകയാണ് വിദ്യാലയം ഒന്നടങ്കം.
.
