ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ജനുവരി 12 വരെ സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കും. ജനുവരി 10-ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തീവ്ര ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. തമിഴ്‌നാട്, പുതുച്ചേരി, കന്യാകുമാരി തീരങ്ങളിലും ബംഗാൾ ഉൾക്കടൽ, കന്യാകുമാരിഎന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *